Header 1 vadesheri (working)

മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .

Above Post Pazhidam (working)

തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ ബി.എസ്. സി. രണ്ടാം വർഷ വിദ്യാർഥിയെ ഇന്ന് പുലർച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .

First Paragraph Rugmini Regency (working)

കൊഴിഞ്ഞാമ്പാറ സ്വദേശിയായ മഹേഷ്, 20 നെയാണ് ഇന്ന് പുലർച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . . രണ്ടരയോടെ മഹേഷിനെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്ന് മണ്ണുത്തി പോലീസ് പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

റാഗിംഗ് മൂലമുള്ള പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് എസ്എഫ്ഐ ജില്ലാ നേതൃത്വം രംഗത്തെത്തി. എന്നാൽ റാഗിംഗ് സംബന്ധമായ പരാതി ലഭിച്ചിട്ടുണ്ട് എങ്കിലും ആത്മഹത്യാകുറിപ്പിൽ മറ്റൊരു കാരണമാണ് മഹേഷ് എഴുതിയിട്ടുള്ളത് എന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ പറഞ്ഞു.

റാഗിംഗ് സംബന്ധമായ പരാതി ലഭിച്ചിട്ടുണ്ടെന്നും അത് മണ്ണുത്തി പോലീസ് ഇപ്പോൾ പരിശോധിക്കേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രണയ നൈരാശ്യമാണ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുള്ള കാരണമെന്ന് പോലീസിൽ നിന്ന് ലഭിക്കുന്ന സൂചന.

റാഗിംഗ് സംബന്ധമായ പീഡനങ്ങൾ ഹോസ്റ്റലിൽ മുൻപ് നടന്നിട്ടുണ്ടെന്നും അത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു എന്നുമാണ് എസ്എഫ്ഐ ജില്ല നേതാക്കൾ പറയുന്നത്