Post Header (woking) vadesheri

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഗുരുവായൂരിലെ സ്‌കൂൾ അധ്യാപകന് 30 വർഷം കഠിന തടവ്

Above Post Pazhidam (working)

ഗുരുവായൂർ : അദ്ധ്യാപന ത്തിനിടയിൽ അഞ്ചാം ക്ലാസുകാരിയെ ക്ലാസ് റൂമിൽ പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിന തടവും 45,000/-രൂപ പിഴയും ശിക്ഷ. കൊയിലാണ്ടി നടുവത്തൂർ കീഴരിയൂർ പൊക്കിഞ്ഞാരി വീട്ടിൽ കുഞ്ഞി കണാരൻ നായർ മകൻ രാധാകൃഷ്ണ(56) നെയാണ്കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് . ലിഷ. എസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്.

Ambiswami restaurant

ഗുരുവായൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 2014 അദ്ധ്യയന വർഷാരംഭത്തിലാണ് കേസിനാസ്പദമായ സംഭവം. ഫസ്റ്റ് ബഞ്ചിൽ ഒന്നാമതായി ഇരിക്കുന്ന വിദ്യാർത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് പീഡിപ്പിച്ച കേസ്സിലാണ് ശിക്ഷ ലഭിച്ചത്16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത കേസ്സിൽ
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് ബിനോയിയും , പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ : അമൃതയും ഹാജരായി.


ഗുരുവായൂർ ടെമ്പിൾ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടറായ,എം യു . ബാലകൃഷ്ണൻ രജിസ്റ്റർ ചെയ്ത് ആദ്യ കുറ്റപത്രം നൽകിയ കേസ്സിൽ, ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ സി.പ്രേമാനന്ദ കൃഷ്ണൻ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു പൗലോസും,
പി. ജി.മുകേഷും പ്രവർത്തിച്ചിരുന്നു

Second Paragraph  Rugmini (working)