Above Pot

കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് : വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മണത്തല മടെക്കടവ് രായംമരക്കാര്‍ സലിം മകള്‍ ഷബ്നമി ഗുല്‍ഷന്‍ ആണ് മരിച്ചത്. 13 വയസ്സായിരുന്നു. ചാവക്കാട് എം.ആര്‍.ആര്‍.എം. സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ രാത്രി 9 മണിക്ക് വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മണത്തലയിൽ കബറടക്കി . ഷെരീഫ മാതാവാണ്.

Vadasheri Footer