
വിദ്യാർത്ഥിനിക്ക് നേരെ ബസിൽ ലൈംഗീക അതിക്രമം, പ്രതിക്ക് തടവും പിഴയും.

കുന്നംകുളം : ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച പ്രതിക്ക് മൂന്നുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുംതിപ്പിലശ്ശേരി പ്ലാക്കൽ വീട്ടിൽ ബാലകൃഷ്ണൻ മകൻ ബിജു 46 വിനെ യാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ് .ലിഷ ശിക്ഷി ച്ചത്.

. 2023മാർച്ച് മൂന്നിന് സ്കൂൾ വിട്ട് വൈകീട്ട് കുന്നംകുളം ബസ് സ്റ്റാൻഡിൽ ബസ് എത്തിയ സമയം ബസ്സിനകത്ത് വെച്ച് വിദ്യാർത്ഥിനിയോട് പ്രതി ലൈംഗിക അതിക്രമം നടത്തിയതിനെ തുടർന്ന് വിദ്യാർത്ഥിനി പ്രതികരിക്കുകയും , തുടർന്ന് ബസ്സിൽ നിന്നിറങ്ങി സ്റ്റാൻഡിലൂടെ പോകുമ്പോൾ വിദ്യാർഥിനി പ്രതിയെ പിന്തുടർന്ന് പ്രതിയുടെ ഫോട്ടോ മൊബൈലിൽ പകർത്തി സ്റ്റാൻഡിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസിനോട് വിവരം അറിയിച്ചു.
വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് കേസെടുത്ത് ആദ്യ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കുന്നംകുളം സബ് ഇൻസ്പെക്ടർ ആയിരുന്ന യു.മഹേഷും പിന്നീട് കൂടുതൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കുന്നംകുളം സബ് ഇൻസ്പെക്ടർ ആയ എം.വി ജോർജുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് കെ. എസ് . ബിനോയും, പ്രോസിക്യൂഷന് സഹായിക്കുന്നതിനായി ജി എ എസ് ഐ എം ഗീതയും പ്രവർത്തിച്ചു.
