വിദ്യാർത്ഥികളുടെ മികവ് വർധിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും: ജില്ലാ പഞ്ചായത്ത് .
ഗുരുവായൂർ: മികവാർന്ന വിജയം കൈവരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു വരുന്ന ഈ കാലത്ത് അവരുടെ നൈപുണ്യവും മികവും വറ്ദ്ധിപ്പിക്കുന്നതിന് തൃശൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് പറഞ്ഞു ..ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ഗുരുവായൂർ ടൗൺ ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വി എച്ച് എസ് എസ് വിദ്യാർത്ഥികൾക്കും ,നൂറു ശതമാനം വിജയംനേടിയ വിദ്യാലയങ്ങൾക്കും അദ്ദേഹം . ഉപഹാരം നൽകി .ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ വി എം മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ചു .
ജില്ലാ പഞ്ചായത്ത് മെമ്പർ എ വി വല്ലഭൻ മുഖ്യ പ്രഭാഷണം നടത്തി.
കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്തലി , പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി. വി സുരേന്ദ്രൻ, വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം.കെ നബീൽ , കെ.പി. എ റഷീദ്, എന്നിവർ പ്രസംഗിച്ചു .ചാവക്കാട് എ ഇ ഒ കെ.ആർ രവീന്ദ്രൻ സ്വാഗതവും ചാവക്കാട് ബി ആർ സി ബി പി സി പി.എസ് ഷൈജു നന്ദിയും പറഞ്ഞു