എരുമപ്പെട്ടിയില്‍ വിദ്യാര്‍ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂരമര്‍ദ്ധനം.
കുന്നംകുളം : എരുമപ്പെട്ടി പഴവൂരില്‍ വിദ്യാര്‍ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂരമര്‍ദ്ധനം.സംഭവത്തില്‍ പഴവൂര്‍ ജുമാമസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പഴവൂര്‍ സ്വദേശിയായ 14 കാരന്‍ മദ്രസ അധ്യാപകന്റെ ക്രൂര മര്‍ദ്ധനത്തിന് ഇരയായത്. പള്ളി ദര്‍സ് വിദ്യാര്‍ഥിയായ കുട്ടി കയ്യില്‍ വെള്ളിയുടെ ബ്രേസ്‌ലെറ്റ് ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്തപ്പോള്‍ തന്റെ പിതാവ് പറഞ്ഞാണ് ബ്രേസ്‌ലെറ്റ് ധരിച്ചതെന്ന് കുട്ടി അറിയിച്ചു.
ഇതിനെ തുടര്‍ന്ന് അധ്യാപകന്‍ കുട്ടിയെ കഴുത്തില്‍ കുത്തിപ്പിടിച്ച് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. കഴുത്തിലും ശരീരമാസകലം അടിയേറ്റ് മുറിവ് പറ്റിയ വിദ്യാര്‍ഥിയെ ആദ്യം വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയായിരുന്നു.. ഇതിനിടെ കുട്ടിയെ മര്‍ദ്ധിച്ച സംഭത്തില്‍ അധ്യാപകനെ മഹല്ല് കമ്മറ്റി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു