Post Header (woking) vadesheri

വിദ്യാഭ്യാസം ജീവിക്കാൻ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണ് : രാജു നാരായണസ്വാമി.

Above Post Pazhidam (working)

ചാവക്കാട് : വിദ്യാഭ്യാസം ഒരുവനെ ജീവിക്കാൻ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണെന്ന് ഗവ.പ്രിൻസിപ്പൾ സെക്രട്ടറി രാജു നാരായണസ്വാമി അഭിപ്രായപ്പെട്ടു . വിദ്യാർത്ഥികളെല്ലാം സമൂഹത്തിൽ നല്ല പൗരന്മാർ കൂടിയാകണം എന്നും അദ്ദേഹം ഓർമപ്പെടുത്തി .ഗുരുവായൂർ മണ്ഡലത്തിലെ
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം 2022 ൽ സംസാരിക്കുകയായിരുന്നു മുൻ തൃശൂർ കളക്ടർ കൂടിയായിരുന്ന അദ്ദേഹം . പുരസ്കാര സമർപ്പണം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ
നഗരസഭ വൈ.ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.
ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, പഞ്ചായത്ത് പ്രസിഡന്റുമായ ടി വി സുരേന്ദ്രൻ , ജാസ്മിൻ ഷഹീർ , വി സി ഷാഹിബാൻ , പിടിഎ പ്രസിഡന്റ് ബഷീർ മൗലവി, എം ആർ ആർ എം സ്കൂൾ പ്രിൻസിപ്പാൾ കെ.ഡി ഷീബ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Second Paragraph  Rugmini (working)

മണ്ഡലത്തിലെ 400ലധികം വരുന്ന വിദ്യാർത്ഥികൾക്ക് എം എൽ എ പുരസ്കാരം നൽകി ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച ഗവ.ഫിഷറീസ് പുത്തൻ കടപ്പുറം, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഏങ്ങണ്ടിയൂർ, ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കടപ്പുറം എന്നീ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു

Third paragraph