Header 1 vadesheri (working)

വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഏകപക്ഷീയ നിലപാടുകൾ എടുക്കുന്നു : ടി വി ചന്ദ്രമോഹൻ

Above Post Pazhidam (working)

ഗുരുവായൂർ : പൊതു വിദ്യാഭ്യാസ രംഗത്ത് ഗൗരവ പൂർണമായ ചർച്ചകൾ ഇല്ലാതെ കോവിഡിന്റെ മറവിൽ സർക്കാർ ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്നതായി മുൻ എം എൽ എ ടി വി ചന്ദ്ര മോഹൻ കുറ്റപ്പെടുത്തി .കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ ജില്ലാ കൗൺസിൽ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

First Paragraph Rugmini Regency (working)

റൂറൽ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ കാല അധ്യാപകരെ ആദരിച്ചു . കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് കെ സി റെജി അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി സി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി .പി കെ ജോർജ് , കെ പി ഉദയൻ ,സാജു ജോർജ് ,എം കെ സൈമൺ ,ജോഷി വടക്കൻ ,കെ ആർ .ഉണ്ണി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു . .

Second Paragraph  Amabdi Hadicrafts (working)