Header 1 vadesheri (working)

കൊടകര സഹൃദയയിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് 10 ദശലക്ഷം ഡോളര്‍ നിക്ഷേപം

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശൂർ: കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി സേറ (Zaara Biotech) ബയോടെക്കിന് 10 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപം ലഭിച്ചു.ദുബായ് ആസ്ഥാനമായുള്ള ടി.സി.എന്‍. ഇന്റര്‍നാഷണല്‍ കൊമേഴ്സ് എല്‍.എല്‍.സി. എന്ന കമ്പനിയില്‍ നിന്നാണ് സെറയുടെ ബി-ലൈറ്റ കുക്കീസ് ബ്രാന്‍ഡിന് ആല്‍ഗ-സീവീഡ് ടെക്‌നോളജി എന്ന് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട്അപ്പ് നിക്ഷേപം ലഭിച്ചത്.ഇത് സംബന്ധിച്ച് സെറ ബയോടെക് സ്ഥാപകനും സി.ഇ.ഒ. യുമായ നജീബ് ബിന്‍ ഹനീഫ്.ടി.സി.എന്‍. ഇന്റര്‍നാഷണല്‍ കൊമേഴ്സ് എല്‍.എല്‍.സി. ചെയര്‍മാന്‍ ഡോ.മുഹമ്മദ് ഷാഫി അബ്ദുള്ള എന്നിവര്‍ ധാരണാ പത്രം ഒപ്പിട്ടു.

Second Paragraph  Amabdi Hadicrafts (working)

കടലിലെ മൈക്രോ ആല്‍ഗഗകള്‍ ഉപയോഗിച്ച് ഊര്‍ജ്ജ,ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് ഗവേഷണം നടത്തുന്നതിനും ഉല്പാദനം വിതരണം വിപണനം എന്നിവക്കുമാണ് തുക വിനിയോഗിക്കുക.2016 ല്‍ കൊടകര സഹൃദയ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് നജീബ് സേറ ബയോടെക് സ്ഥാപിച്ചത്.കേരള സ്റ്റാര്‍ട്ട് അപ്പ്മിഷന്റെ സഹൃദയ ഐ.ഇ.ഡി.സി. യിലൂടെയാണ് കമ്പനി വളര്‍ന്നത്.ഐസര്‍ സ്വിഫ്റ്റിന്റെ സാങ്കേതിക സഹായവും ഈ കമ്പനിക്കുണ്ടായിരുന്നു.സഹൃദയ ടി.ബി.ഐ. യിലെ ബയോടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെയാണ് സേറ ബയോടെക്കില്‍ ടി.സി.എന്‍. ഇന്റര്‍നാഷണല്‍ കൊമേഴ്സ് നിക്ഷേപം നടത്തുന്നത്.ഇന്ത്യയിലെ ആദ്യത്തെ ആല്‍ഗ കടല്‍പായല്‍ ഭക്ഷ്യ ഉല്പാദകരില്‍ ഒന്നാണ് ഈ കമ്പനി.

ടി.സി.എന്‍. പ്രതിനിധികളായ സലിം,മുഹമ്മദ് ഹസ്സന്‍ സിയാലി,സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജോര്‍ജ് നൈനാന്‍,സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ. തപന്‍ റായ്ഗുരു,സഹൃദയ എന്‍ജിനീയറിംഗ് കോളേജ് എക്‌സി.ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍,പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള,സഹൃദയ ടി.ബി.ഐ. കോര്‍ഡിനേറ്റര്‍ പ്രൊഫ.ജിബിന്‍ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.