Post Header (woking) vadesheri

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല,വാറണ്ട് അയക്കുവാൻ ഉത്തരവ്

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് പേരാമംഗലത്തുള്ള ടി.എസ്.രാമകൃഷ്ണനെതിരെ ഇപ്രകാരം ഉത്തരവായതു് 

Poonthanam
Rugmani 700-200

.വാർക്കയുടെ പണിക്ക് ശേഷം പല ഭാഗങ്ങളിലും ചിന്നൽ രൂപപ്പെടുകയും വീട് ചോർന്നൊലിക്കുകയും ചെയ്തതിനെത്തുടർന്ന് ഫയലാക്കിയ ഹർജിയിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുവാൻ ഉപഭോക്തൃകോടതി വിധിക്കുകയായിരുന്നു.എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.

Vasudev Inn

തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ് ,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, വിധി പ്രകാരം പ്രവർത്തിക്കാത്ത സാഹചര്യത്തിൽ എതിർ കക്ഷിയെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.