Post Header (woking) vadesheri

ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ട പരിഹാരം നൽകിയില്ല , വാറണ്ട് അയക്കാൻ ഉത്തരവ്

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ട പരിഹാരം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊരട്ടി സൗത്തിലുള്ള വെണ്ണൂക്കാരൻ വി.വി.പോളി ഫയൽ ചെയ്ത ഹർജിയിലാണ് അങ്കമാലിയിലുള്ള ഗെയ് ലോർഡ് മെറ്റൽസ് ഉടമക്കെതിരെയും വെണ്ണലയിലുള്ള ഡെക്കാൻ മെറ്റൽസ് പ്രൊഫൈൽസ് പി ലിമിറ്റഡിനെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.

First Paragraph Jitesh panikar (working)

ജി ഐ ഷീറ്റുകളുടെയും ട്യൂബുകളുടെയും തകരാറുകൾ ചോദ്യം ചെയ്ത് പോളി നേരത്തെ ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 250000 രൂപയും 9% പലിശയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ എതൃകക്ഷികൾക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല.തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ഉപഭോക്തൃനിയമപ്രകാരം ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് പോളി ഹർജി ഫയൽ ചെയ്യുകയായിരുന്നു.

വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ്ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി