വിധി പാലിച്ചില്ല, അർബൻ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിക്കെതിരെ വാറണ്ട്

Above Post Pazhidam (working)

തൃശൂർ : വിധി പ്രകാരമുള്ള ഏഴ് ലക്ഷം രൂപയും പലിശയും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.കുഴിക്കാട്ടുശ്ശേരി അമ്പൂക്കൻ വീട്ടിൽ കുരുവിലാച്ചൻ.ഏ.ജെ. ഫയൽ ചെയ്ത ഹർജിയിലാണ് ചാലക്കുടി അർബൻ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ സെക്രട്ടറിക്കെതിരെ ഇപ്രകാരം ഉത്തരവായതു്.

Poonthanam
Rugmani 700-200

നിക്ഷേപപ്രകാരമുള്ള സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് കുരുവിലാച്ചൻ നേരത്തെ ഫയൽ ചെയ്ത ഹർജിയിലാണ് വിവിധ നിക്ഷേപങ്ങളിലായി 700000 രൂപയും ഹർജിതിയ്യതി മുതൽ 9.5% പലിശയും
ചിലവിലേക്ക് 3000 രൂപയും നൽകുവാൻ വിധിയായതു്. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു.എന്നാൽ എതിർകക്ഷി വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് കുരുവിലാച്ചൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Vasudev Inn

വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി