ഉപഭോക്തൃവിധി പാലിച്ചില്ല, എം ഡിക്കും കടയുടമയ്ക്കും വാറണ്ട്

Above Post Pazhidam (working)

തൃശൂർ : വിധിപാലിക്കാതിരുന്നതിനെ ത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ എതിർ കക്ഷികൾക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ ഓട്ടുപാറ സ്വദേശി ഹർഷം വീട്ടിൽ കെ.ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ സെൻ്റ് ജോർജ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, തൃശൂർ വടക്കാഞ്ചേരിയിലെ എൽ ജി സർവ്വീസ് സെൻററിൻ്റെ ഉടമ, കൊച്ചിയിലെ എൽ ജി ഇലക്ട്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്.

Poonthanam
Rugmani 700-200

ചന്ദ്രശേഖരൻ ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ എൽ ജി ഇന്ത്യാ ഇലക്ട്രോണിക്സ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെ ടി വി യുടെ വിലയായ 1,14,000 രൂപയും സെൻ്റ് ജോർജ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറോടും എൽ ജി സർവ്വീസ് സെൻ്റർ ഉടമയോടും നഷ്ടപരിഹാരവും ചിലവിലേക്കുമായി 10,000 രൂപ നൽകുവാനും വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട്, ചന്ദ്രശേഖരൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Vasudev Inn

വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി