ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം സമാപിച്ചു , ലഭിച്ചത്
1.32 കോടി

Above Post Pazhidam (working)

ഗുരുവായൂർ : രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഗുരുവായൂർ ദേവസ്വം വാർഷിക വിളക്ക് ലേലം പൂർത്തിയായി. സ്‌റ്റോക്കിലുണ്ടായിരുന്ന മുഴുവൻ വിളക്കുകളും ലേലത്തിലൂടെ വിറ്റഴിച്ചു. 1.,32 ,10,754 രൂപയാണ് ലഭിച്ച വരുമാനം.

Poonthanam
Rugmani 700-200

കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ കഴിഞ്ഞ ഡിസംബർ 17 നാണ് ലേലം തുടങ്ങിയത്.. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ച വിളക്ക് ലേലം 29 ദിവസം നീണ്ടു. ജനുവരി 14 ന് പൂർത്തിയായി.
2019 ൽ ആയിരുന്നു അവസാനമായി വിളക്ക് ലേലം നടന്നത്. അന്ന് 49 .6 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നു. കോവിഡിനെത്തുടർന്ന് 2020, 21 വർഷങ്ങളിൽ വിളക്ക് ലേലം നടന്നിരുന്നില്ല.

Vasudev Inn

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഏ.കെ. രാധാകൃഷ്ണൻ ,മാനേജർമാരായ രാധ, പ്രമോദ് കളരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റോഴ്സ് ആൻഡ് പർച്ചേഴ്‌സ് വിഭാഗം ജീവനക്കാരാണ് വിളക്ക് ലേലം നടത്തിയത്.. അതെ സമയം ലക്ഷ കണക്കിന് രൂപയുടെ വിളക്കുകൾ ആണ് ഡാമേജ് ആയി കിടക്കുന്നത് . വിളക്കുകൾ നിറച്ച ചാക്കുകൾ ജീവനക്കാർ അശ്രദ്ധയോടെ വലിച്ചെറിയുന്നത് കൊണ്ടാണ് മുപ്പതിൽ അധികം ചാക്ക് വിളക്ക് കേടുവന്നത് . ദേവസ്വം ഇത് സ്ക്രാപ്പ് വിലക്ക് വിറ്റൊഴിക്കണം