Header 1 vadesheri (working)

ആധുനിക തലമുറക്ക് വേണ്ടത് നിർമ്മിതബുദ്ധിക്കപ്പുറമുളള വിവേചനബുദ്ധി: വെങ്കിടേഷ് രാമകൃഷ്ണൻ

Above Post Pazhidam (working)

തൃശൂർ : നവസാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധിക്കപ്പുറമുളള വിവേചനബുദ്ധിയാണ് പുതുതലമുറയ്ക്ക് വേണ്ടതെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും ഫ്രണ്ട്‌ലൈൻ ഡൽഹി ബ്യൂറോ ചീഫുമായ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മിത ബുദ്ധി തൊഴിൽമേഖലയിൽ വെല്ലുവിളികൾ തീർക്കുന്നുണ്ട്. വിവേചനബുദ്ധിയാണ് പുതിയ വെല്ലുവിളികൾ നേരിടാൻ ആവശ്യം.

First Paragraph Rugmini Regency (working)

ജ്ഞാനവും വിജ്ഞാനവും തമ്മിലുളള വ്യത്യാസം അറിഞ്ഞ് വിശദാംശങ്ങൾ തേടാനുളള മനസ്സുണ്ടാവുക എന്നതാണ് പ്രധാനം. വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. ജനവിരുദ്ധവും ഉത്തരവാദിത്തരഹിതവുമായ മാധ്യമപ്രവർത്തനം നടക്കുന്നുണ്ട്. അന്തസ്സിനും അന്തസ്സില്ലായ്മയ്ക്കും ഇടയിലുള്ള അതിർവരമ്പ് തിരിച്ചറിയാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം. മാധ്യമസ്വാതന്ത്ര്യത്തിന് മൂക്കുകയറിടുക എന്നത് ആശാസ്യമല്ല. അഞ്ചുകോടി ജനങ്ങളിലേക്കെത്താൻ റേഡിയോ എന്ന മാധ്യമത്തിന് വേണ്ടിവന്നത് 35 വർഷമാണെങ്കിൽ ഇന്റർനെറ്റിന് വേണ്ടിവന്നത് 4 വർഷം. ഫേസ്ബുക്കിന് പത്തുകോടി ജനങ്ങളിലേക്കെത്താൻ വെറും ഒൻപതുമാസം മതിയായിരുന്നു എന്നോർമ്മപ്പെടുത്തിയ വെങ്കിടേഷ് 2020ലെത്തുമ്പോൾ 260 ബില്യൺ ആപ്പുകളാണ് ജനങ്ങളിലേക്കെത്തുക എന്നും അഭിപ്രായപ്പെട്ടു.

buy and sell new

Second Paragraph  Amabdi Hadicrafts (working)

എം ലീലാവതി ,ഭാഗ്യലക്ഷ്മി ,ആർ എസ് ബാബു , ദീപക് ധർമ്മടം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ കോഴ്‌സ് ഡയറക്ടർ ഡോ. എം. ശങ്കർ അക്കാദമി അസി. സെക്രട്ടറി പി.സി. സുരേഷ്‌കുമാർ . ജേർണലിസം, ടിവി ജേർണലിസം സീനിയർ ഫാക്കൽറ്റി അംഗങ്ങളായ കെ. ഹേമലത, കെ. അജിത്, പബ്ലിക് റിലേഷൻസ് ലക്ചറർ വിനീത വി.ജെ, വീഡിയോ എഡിറ്റിംഗ് ഇൻസ്ട്രക്ടർ എം.ജി. ബിജു എന്നിവർ സംസാരിച്ചു.