Header 1 vadesheri (working)

ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത : കോണ്‍ഗ്രസ്.

Above Post Pazhidam (working)

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.പി.എമ്മിനുള്ളിലെ വിഭാഗീയതയുടെ ഭാഗമായിട്ട് സംഭവിച്ചതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സിസിടിവി ദൃശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

First Paragraph Rugmini Regency (working)

കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിര്‍ഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താന്‍ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസില്‍ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണ്.  സംഭവസ്ഥലത്ത് രണ്ടു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കൈയിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പോലീസ് ഒന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എം.എം.ഹസ്സനും പാലോട് രവിയും ശബരീനാഥനും അടക്കമുള്ളവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ഷഹീന്‍, അപ്പൂസ് എന്നീ രണ്ട് ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. കേസിലെ സാക്ഷിയല്ലാത്ത മറ്റൊരു ഷഹീനാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സംഭവസമയത്ത് ഉണ്ടായിരുന്ന പലരുമുള്ളത് ഡി.വൈ.എഫ്‌.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ സംരക്ഷണത്തിലാണ്. റഹീമും ഡി.കെ. മുരളിയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സംഭവിച്ചതാണ് കൊലപാതകമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

Second Paragraph  Amabdi Hadicrafts (working)

അതേസമയം സജീവന്‍ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനാണോ എന്നറിയില്ലെന്നും കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലെന്നും നേതാക്കള്‍ പറയുന്നു.


<