വെള്ളകെട്ടിൽ മുങ്ങി ചാവക്കാട് നഗരവും .

Above Post Pazhidam (working)

ചാവക്കാട് : ശക്തമായ മഴയിൽ വെള്ള കെട്ടിൽ മുങ്ങി ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും. വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ശനിയാഴ്‌ച രാവിലെ മുതൽ തുടരുന്ന കനത്ത മഴയിൽ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളക്കെട്ടിലായി. ഗതാഗതവും ജനജീവിതവും തസ്സപ്പെട്ട അവസ്ഥയിലാണ്.
നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പഞ്ചാരമുക്ക്, ഏനമാവ് റോഡ്, ഗുരുവായൂർ-കുന്നംകുളം റോഡ്, ദേശീയപാത സർവീസ് റോഡ് പലയിടങ്ങളിലും പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതോടെ പ്രദേശത്തു കൂടെയുള്ള വാഹന ഗതാഗതം താറുമാറിലായി . ബസ് സർവീസുകൾ പലതും നിറുത്തി വെച്ചു .ഇതോടെ രാവിലെ പുറത്തിറങ്ങിയ ജന ങ്ങളും വളഞ്ഞു

Poonthanam
Rugmani 700-200

ചാവക്കാട് നഗരത്തിന് കൂടാതെ തിരുവത, കുഞ്ചേരി, എടക്കഴിയൂർ, പുന്ന, തെക്കഞ്ചേരി, കറുകമാട്, തെ ക്കൻ പാലയൂർ എന്നി പ്രദേശങ്ങളിലും വെള്ള കെട്ട് രൂക്ഷമാണ് . അടിയന്തര സാഹചര്യം നേരിടാൻ താലൂക്ക് ഭരണകൂടം സജ്ജമായിട്ടുണ്ടെന്ന് തഹസിൽദാർ കെ. ബാബു അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ചാവക്കാട് താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Vasudev Inn