Header 1 vadesheri (working)

വേളാങ്കണ്ണി യാത്രികരുടെ ബസ് തഞ്ചാവൂരിൽ മറിഞ്ഞ് മരണം നാലായി

Above Post Pazhidam (working)

തൃശൂർ : ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഉണ്ടായ പകടത്തിൽ മരണം നാലായി ഉയർന്നു . രണ്ട് കുട്ടികളും ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. മരിച്ചവരിൽ നെല്ലിക്കുന്ന് സ്വദേശി പുളിക്കന്‍ വീട്ടില്‍ ലില്ലി (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോല്‍ക്കാരന്‍ വീട്ടില്‍ ഒമ്പതുവയസുകാരൻ ജെറാള്‍ഡ് ജിമ്മി എന്നിവരെ തിരിച്ചറിഞ്ഞു നിയന്ത്രണം വിട്ട ബസ് കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.അപകടത്തിൽ 40 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

First Paragraph Rugmini Regency (working)

നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരടക്കം 18 പേര്‍ തഞ്ചാവൂർ മെഡിക്കൽ കോളേജിലും, ഏഴ് പേര്‍ തഞ്ചാവൂര്‍ മീനാക്ഷി ആശുപത്രിയിലും,രണ്ട് പേര്‍ ട്രിച്ചി ആശുപത്രിയിലും ചികിത്സയിലാണ് . ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. തഞ്ചാവൂർ ജില്ലയിലെ മന്നാർകുടി ഒക്കനാടിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഒല്ലൂർ പള്ളിക്ക് സമീപത്തുനിന്ന് ഇന്നലെ വൈകീട്ട് ഏഴിനാണ് തീർത്ഥാടക സംഘം യാത്രതിരിച്ചത്. ലില്ലിയും ജെറാള്‍ഡ് ജിമ്മിയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു

Second Paragraph  Amabdi Hadicrafts (working)