Post Header (woking) vadesheri

പുലർച്ചെ വീട്ടിൽ കയറി വയോധികയെ ആക്രമിച്ചു കവർച്ച , പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവർന്ന സംഭവത്തിൽ പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു . തേനി രാമനാഥ പുറം സ്വദേശി ജയരാമ (28)നീയാണ് എസ് ഐ പ്രീത ബാബുവും സംഘവും അറസ്റ്റ് ചെയ്തത് .മറ്റൊരു മോഷണക്കേസിൽ തൃത്താല പോലീസ് അറസ്റ്റ് ചെയ്ത ജയരാമനെ ടെംപിൾ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരിക്കുന്നു പ്രതിയുമായി പോലീസ് വയോധികയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി കഴിഞ്ഞ 27 ന് പുലർച്ചെയാണ് .ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവൻ്റെ ഭാര്യ (62 )പുഷ്പലതയെ ആക്രമിച്ചു കവർച്ച നടത്തിയത്

Arya bhavan inner

കിഴക്കേ നടയിൽ അമ്പാടി പാർക്കിംഗ് ഗ്രൗണ്ടിന് എതിർവശത്തുള്ള ഹോട്ടൽ തുറക്കാനായി മാധവൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ജയരാമൻ അകത്തു കടന്നു .ഇത് ശുചിമുറിയിലേക്ക് പോകുകയായിരുന്ന വയോധിക കണ്ണാടിയിൽ കൂടി കണ്ട് ബഹളം വെക്കുമ്പോഴേക്കും വലതു കയ്യിൽ ലൂസ് ആയി കിടന്നിരുന്ന വള ഊരിയെടുത്ത് കടന്നു കളഞ്ഞു , ശബ്ദം കേട്ട് മാധവനും , വീടിന്റെ മുകളിൽ താമസിക്കുന്ന പുഷ്പലതയുടെ സഹോദരി ഭർത്താവും എത്തുമ്പോ ഴേക്കും ജയരാമൻ ദേവസ്വത്തിന്റെ തിരുത്തി കാട്ട് പറമ്പ് വഴി റെയിൽ വേ സ്റ്റേഷൻ ഭാഗത്തേക്ക് ഓടി രക്ഷപെട്ടു .

Second Paragraph  Sarovaram(working)