Above Pot

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി പിടിയിൽ.

കുന്നംകുളം :ആർത്താറ്റ്  വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

First Paragraph  728-90

തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്

Second Paragraph (saravana bhavan

സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് സംഭവം . വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവര്‍. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് ഒരു മാസ്‌ക് വച്ച് യുവാവിനെ കണ്ടവരുണ്ട്.

ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ്. ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ആഭരണങ്ങള്‍ പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തതായാണ് വിവരം