Post Header (woking) vadesheri

ഉറങ്ങിക്കിടക്കുന്ന വീട്ടമ്മയെ അപമാനിക്കാൻ ശ്രമം, യുവാവ് പിടിയിൽ

Above Post Pazhidam (working)


കുന്നംകുളം: വീട്ടില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ കണത്തേടത്ത് വീട്ടില്‍ 41 വയസ്സുള്ള കണ്ണന്‍ എന്ന സുധീഷിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Ambiswami restaurant

കഴിഞ്ഞ ജൂണ്‍ 9നായിരുന്നു സംഭവം. വാതില്‍ തള്ളി തുറന്ന് അകത്തു കയറിയ ഇയാള്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. സന്ദീപ്, വിഎസ് വിജിത്ത്, രവികുമാര്‍, നിപുരമണന്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Second Paragraph  Rugmini (working)