Header 1 = sarovaram
Above Pot

തോമസ് തരകൻ മറ്റത്തിന്റെ നോവൽ ‘വീണ്ടെടുപ്പ്’ പ്രകാശനം ചെയ്തു

ഗുരുവായൂർ : സ്വന്തം പ്രദേശത്തെ സാമൂഹിക ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അടയാളപ്പെടുത്തി, തോമസ് തരകൻ മറ്റം എഴുതിയ വീണ്ടെടുപ്പ് എന്ന നോവൽ കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രകാശനം ചെയ്തു .ദളിത് ജീവിതങ്ങളുടെ സങ്കടങ്ങളും വേദനകളും സത്യസന്ധമായി ആവിഷ്കരിക്കപ്പെടുന്ന കൃതി ഗ്രാമീണനായ ഒരു മനുഷ്യന്റെ എഴുത്തുകൊണ്ടുള്ള ചെറുത്തുനിൽപ്പാണെന്ന് നോവൽ പ്രകാശിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

Astrologer

സാഹിത്യ സമ്മേളനം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ ഉദ്ഘാടനം ചെയ്തു. വടക്കുമ്പാട്ട് നാരായണൻ അധ്യക്ഷത വഹിച്ചു. മറ്റം സെന്റ്. തോമസ് ഫൊറോന പള്ളി വികാരി ഫാ. ഡോ. ഷാജു ഊക്കൻ പുസ്തകം ഏറ്റുവാങ്ങി.മനുഷ്യരും മൃഗങ്ങളും ഏറ്റുമുട്ടുന്ന ഒരു കാലത്ത് മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന ഒരു നായയെ നായക സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഈ നോവൽ ജീവിതാവിഷ്കാരത്തിലും പ്രാദേശിക ഭാഷാഭേദത്തിന്റെ പ്രയോഗത്തിലും സവിശേഷ ശ്രദ്ധയാകർഷിക്കുന്നുവെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് മധു കാര്യാട്ട് പറഞ്ഞു.

ഏ.ഡി. ആന്റു, അഡ്വ.പി.വി. നിവാസ് , ടി.ഒ.ജോയി, വി. എ. കൊച്ചുലാസർ , വി. സി ഗ്ലാഡറേ ജോൺ , പി .എ . ഫിലിപ്പ് ,എം.ആർ .വർഗീസ്, പി.എ. അശോകൻ എന്നിവർ സംസാരിച്ചു.

Vadasheri Footer