Header 1 = sarovaram
Above Pot

ഗുരുവായൂര്‍ ഏകാദശി, സ്‌റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഭക്തി സാന്ദ്രമായി.

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് സ്‌റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഭക്തി സാന്ദ്രമായി. ക്ഷേത്രത്തില്‍ രാവിലെ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക്, കിഴക്കൂട്ട് അനിയന്‍ മാരാരും, സംഘവും തീര്‍ത്ത പഞ്ചാരിമേളം അകമ്പടിയായി, . രാവിലേയും, ഉച്ചയ്ക്കും, രാത്രി 9 മണിയ്ക്കുള്ള വിളക്കെഴുന്നെള്ളിപ്പിനും കൊമ്പന്മാരായ ശ്രീധരനും, ചെന്താമരാക്ഷനും പറ്റാനകളായുള്ള മൂന്നാനകളോടുകൂടിയ ഭക്തിസാന്ദ്രമായ കാഴ്ച്ചശീവേലിയ്ക്ക് ഗുരുവായൂര്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള കൊമ്പന്‍ ഇന്ദ്രസെന്‍, ഭഗവാന്റെ തങ്കതിടമ്പേറ്റി.

Astrologer

ഉച്ചയ്ക്ക് മൂന്നിനും, രാത്രി 9 മണിയ്ക്കുള്ള വിളക്കെഴുന്നെള്ളിപ്പിനും പല്ലാവൂര്‍ ശ്രീധരന്‍ മാരാരും, സംഘവും നയിച്ച പഞ്ചവാദ്യം അകമ്പടിയായി . സന്ധ്യയ്ക്ക് മാസ്റ്റര്‍ അദ്വൈത് രാജേഷ് മാരാരുടെ തായമ്പകയും, ഗുരുവായൂര്‍ മുരളിയുടെ നാദസ്വരവും വിളക്കാഘോഷത്തിന് പൊലിമ കൂട്ടി. രാത്രി വിളക്കെഴുന്നെള്ളിപ്പില്‍ ഇടയ്ക്കാ നാദസ്വരത്തോടുകൂടിയുള്ള നാലാമത്തെ പ്രദക്ഷിണത്തില്‍, ക്ഷേത്രം ചുറ്റമ്പലത്തിലെ പതിനായിരത്തോളം വിളക്കുകള്‍ നറുനെയ്യിന്റെ നിറശോഭയിലാണ് തെളിഞ്ഞുനിന്നത്.

രാവിലെ മുതല്‍ സ്റ്റേറ്റ് ബാങ്ക് കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം, വൈകീട്ട് 7 മണിയ്ക്ക് പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപനും, നാരായണി ഗോപനും അവതരിപ്പിച്ച ഭക്തിഗാനമേളയും വിളക്കാഘോഷത്തിന്റെ പ്രൗഢി കൂട്ടി. വിളക്കാഘോഷത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്കിന്റെ വക ഒരു ലക്ഷം രൂപ ഗുരുവായൂര്‍ നഗരസഭയ്ക്ക് ക്ലീന്‍ ഗുരുവായൂര്‍ പദ്ധതിയിലേയ്ക്കായി സ്റ്റേറ്റ് ബാങ്ക് സീനിയര്‍ മാനേജര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസിന് കൈമാറി

Vadasheri Footer