Header 1 vadesheri (working)

മാസപ്പടി കേസ് : വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.

Above Post Pazhidam (working)

തിരുവനന്തപുരം: സിഎംആർ എൽ -എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്വൊസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണയെ പ്രതിചേര്ത്തി ട്ടുണ്ട്.

First Paragraph Rugmini Regency (working)

പ്രതികള്ക്കെ തിരെ 10 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. വീണയെ കൂടാതെ സിഎംആര്എല്‍ എംഡി ശശിധരന്‍ കര്ത്ത, സിഎംആര്എംല്‍ സിജിഎം ഫിനാന്സ് പി സുരേഷ് കുമാര്‍ അടക്കമുള്ളവര്ക്കെ തിരെയാണ് പ്രോസിക്യൂഷന്‍ അനുമതി. എസ്എഫ്‌ഐഒയുടെ ചാര്ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സിഎംആര്എല്‍ കള്ളക്കണക്കിലൂടെ വകമാറ്റിയത് 182 കോടിയാണെന്നും അവ രാഷ്ട്രീയ നേതാക്കള്ക്ക്‌ ഉള്പ്പടെയുള്ളവര്ക്ക് വീതിച്ചുനല്കിയെന്നും വീണാ വിജയന്‍ കമ്പനിക്ക് സേവനമൊന്നും നല്കാെതെ 2. 7 കോടി കൈപ്പറ്റിയെന്നുമാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍

Second Paragraph  Amabdi Hadicrafts (working)