Madhavam header
Above Pot

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .

ഗുരുവായൂർ : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഒക്ടോബർ 7-8 തീയതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു
: ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.. ചടങ്ങിൽ ഡോ കെ എസ് പ്രദീപ് കുമാർ അധ്യക്ഷത വഹിക്കും അദ്ധ്യക്ഷത വഹിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ നേതാക്കളായ കെ.കെ ദിവാകരൻ , യു. പി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും

Astrologer

ഗുരുവായൂർ ടൗൺഹാൾ, കിച്ചൺ ബ്ലോക്ക് , മൃഗാശുപത്രി ഹാൾ , എ.കെ.ജി സദനം ഹാൾ എന്നീ ഇടങ്ങളിലായി കോവിഡ് മാനദണ്ഡം പാലിച്ച് 250 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സെക്രട്ടറി ആർ.വി ഇക്ബാൽ, ജില്ല ജനറൽ സെക്രട്ടറി ടി. ശ്രീകുമാർ , ജില്ലാ ഭാരവാഹികളായ കെ. മണികണ്ഠൻ, ആളൂർ ജെയിംസ് , പ്രചാരണ കമ്മറ്റി കൺവീനർ കെ.എൻ രാജേഷ് എന്നിവർ പങ്കെടുത്തു.
.

Vadasheri Footer