ഗുരുവായൂരിൽ വഴിപാട് ഇനത്തിൽ ലഭിച്ചത് അര കോടിയിലേറെ രൂപ
ഗുരുവായൂർ : അവധി ദിനമായ ഇന്ന് (15 ന് ) വഴിപാട് ഇനത്തിൽ 52,49,181 രൂപ ഗുരുവായൂരപ്പന് ലഭിച്ചു.,ഏറ്റുവും കൂടുതൽ തുക ലഭിച്ചത് തുലാഭാരത്തിൽ നിന്നാണ് . ഭക്തർ തുലാഭാരം വഴിപാട് നടത്തിയ ഇനത്തിൽ 22,11,570 രൂപയാണ് വരവ് . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 17,34,980 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് .1307 പേരാണ് വരിയിൽ നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് . 5,28,816 രൂപയുടെ പാൽ പായസവും ,2,76,120 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി . 91 വിവാഹങ്ങൾ ആണ് ക്ഷേത്ര നടയിൽ നടന്നത്. 85,500 രൂപയാണ് ഇത് വഴി കിട്ടിയത് .778 കുരുന്നുകളുടെ ചോറൂണും ക്ഷേത്രത്തിൽ നടന്നു 77,800 രൂപയാണ് ചോറൂണ് വഴി ലഭിച്ചത്