Header 1 = sarovaram
Above Pot

വയോജനങ്ങൾക്ക്  വരവേൽപ്പ് നൽകി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ  : വയോജന ദിനത്തിൽ ആനക്കോട്ട സന്ദർശിച്ച മുതിർന്ന പൗരൻമാർക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകി. ശ്രീഗുരുവായൂരപ്പൻ്റെ പ്രിയപ്പെട്ട ഗജവീരൻമാരെ കാണാനാണ് വയോജനങ്ങൾ എത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പുന്നത്തൂർക്കോട്ടയിലെത്തി വയോജനങ്ങളെ സ്വീകരിച്ചു.

Astrologer

വയോജന ദിനത്തിൽ ദേവസ്വത്തിൻ്റെ ആശംസയും അദ്ദേഹം അറിയിച്ചു. ഗജവീരൻമാരെ കണ്ടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും നീങ്ങിയ വയോജനങ്ങൾക്ക് ജീവ ധനം ഡി.എ.കെ.എസ്.മായാദേവി, അസി.മാനേജർ സുന്ദര രാജ് ,ജീവനക്കാർ എന്നിവർ സഹായികളായി. സന്ദർശന ശേഷം വയോജനങ്ങൾക്കായി ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദ ഊട്ട് വിഭവങ്ങളും നൽകി..         ആനക്കോട്ടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽവയോജനങ്ങൾക്കായി തൂശനിലയിൽ വിഭവങ്ങൾ നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആണ് ആദ്യം വിഭവങ്ങൾ വിളമ്പി നൽകിയത്. കാരുണ്യ ഫൗണ്ടേഷൻ നടത്തിയ വിനോദയാത്രയുടെ ഭാഗമായിരുന്നു വയോജനങ്ങളുടെ പുന്നത്തൂർ ആനക്കോട്ട സന്ദർശനം

Vadasheri Footer