Post Header (woking) vadesheri

ഗുരുവായൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു, വയോധികയുടെ കാൽ മുട്ട് തകർന്നു .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു. കാർ യാത്രികക്ക് പരിക്കേറ്റു മണത്തല പുളിച്ചാറം വീട്ടിൽ ഇസാക്കിന്റെ ഭാര്യ ഫാത്തിമ (60) ക്കാണ് പരിക്കേറ്റത് ഇവരുടെ കാൽമുട്ട് തകർന്നു മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി തെക്കേനട മഹാരാജ ജംഗ്ഷനില്‍ സിനിമ നിര്‍മ്മാതാവ് മുദ്ര ശശിയുടെ വീട്ടുമതിലാണ് തകര്‍ന്നത്.

Ambiswami restaurant

കോഴിക്കോട് നിന്ന് വന്നിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. പടിഞ്ഞാറെനട ഭാഗത്ത് നിന്ന് വന്ന കാര്‍ മഹാരാജ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ടും വലത്തോട്ടും തിരിയാതെ നേരെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പുറകിലെ ചക്രം നടപ്പാതയുടെ തിട്ടയില്‍ ഉടക്കിയതിനാല്‍ മതിലിന് അടുത്തുള്ള വീടിന് കേട് പറ്റിയില്ല. ബി.എസ്.എന്‍എല്ലിന്റെ പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു.

Second Paragraph  Rugmini (working)

അര അടി മാത്രം അകലെയുള്ള 11 കെ.വി ഇലക്ട്രിക്ക് പോസ്റ്റില്‍ തട്ടാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ മുന്നിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശം തകര്‍ന്നു.

Third paragraph