വായനദിനാഘോഷം നാളെ, ടി.ഡി.രാമകൃഷ്ണനെ ആദരിക്കും

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള വായനദിനാഘോഷം നാളെ (ജൂൺ 19 ) നടക്കും. വായനാ സംസ്കാരത്തെ പരിപോഷിക്കാൻ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, പ്രശ്നോത്തരി മൽസരങ്ങൾ എന്നിവ നടത്തി. വിജയികൾക്കുള്ള ഉപഹാരങ്ങൾ നാളെ വൈകുന്നേരം ചേരുന്ന സമാദരണ സമ്മേളനത്തിൽ നൽകും.

Poonthanam


മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെ മുൻനിർത്തി പ്രശസ്ത സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണനെ ചടങ്ങിൽ ആദരിക്കും.വൈകുന്നേരം 5 മണിക്ക് തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന സമാദരണ സമ്മേളനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും.

Vasudev Inn
Rugmani 700-200

ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ടി.ഡി.രാമകൃഷ്ണനുള്ള ആദരവ് സമർപ്പണം അദ്ദേഹം നിർവ്വഹിക്കും.. ദേവസ്വം ഭരണസമിതി അംഗം .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ അധ്യക്ഷനാകും.

First Paragraph Jitesh panikar (working)