Header 1 vadesheri (working)

വാടാനപ്പള്ളിയിൽ ബി ജെ പി എസ് ഡി പി ഐ സംഘർഷം ഒരാൾക്ക് കുത്തേറ്റു

Above Post Pazhidam (working)

വാടാനപ്പള്ളി : ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ വാടാനപ്പിളളി ഗണേശമംഗലത്ത് ബി.ജെ.പി – എസ്.ഡി.പി.ഐ സംഘർഷം . ഒരാൾക്ക് കുത്തേറ്റു മറ്റു മൂന്നുപേർക്ക് പരിക്കേറ്റു . മഞ്ഞ പറമ്പിൽ ധർമ്മന്റെ മകൻ സുജിത്തി (37) നാണ് കുത്തേറ്റത് . വാടാനപ്പള്ളി പഞ്ചായത്തംഗം ശ്രീജിത്ത് ,രതീഷ് ,കൃഷ്ണൻ കുട്ടി എന്നിവർക്കാണ് മർദന മേറ്റത് . രാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം.

First Paragraph Rugmini Regency (working)

രാവിലെ വാടാനപ്പള്ളി ഗണേശ മംഗലത്ത് റൈസ് ബോൾ എന്ന ഹോട്ടൽ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. രാവിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഹോട്ടല്‍ അടക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ത്താലനുകൂലികള്‍ തിരിച്ചു വരുമ്പോഴും ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. സംഘർഷം മുൻ കൂട്ടി കണ്ട് എസ് ഡി ഐ പിക്കാർ ഹോട്ടലിൽ സംഘടിച്ചിരുന്നു . അടപ്പിക്കാൻ ചെന്നവർക്ക് പൊതിരെ തല്ലു കിട്ടിയെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന .പരിക്കേറ്റവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് സംഭവസ്ഥലക്ക് ക്യാമ്പു ചെയ്യുകയാണ്.