Post Header (woking) vadesheri

ഹർത്താലിൽ വാടാനപ്പള്ളിയിൽ സഹകരണ സ്ഥാപനം തകർത്തു ,സഹകാരികൾ പ്രതിഷേധ മാർച്ച് നടത്തി

Above Post Pazhidam (working)

വാടാനപ്പള്ളി : ഹർത്താലിന്റെ മറവിൽ വാടാനപ്പള്ളിയിലെ കർഷക കോപ്പറേറ്റിവ് സൊസൈറ്റി യുടെ കീഴിലുള്ള സ്ഥാപനം തച്ചു തകർത്തതിലും വനിതാ ജീവനക്കാരെ അപമാനിക്കാൻ ശ്രമിച്ചതിലും പ്രതിഷേധിച്ചു സഹകാരികൾ പ്രതിഷേധ മാർച്ച് നടത്തി .

Ambiswami restaurant

harthal attack vatanapplli

കെ പി സി സി അംഗം സി ഐ സെബാസ്റ്റ്യൻ മാർച്ച് ഉൽഘാടനം ചെയ്തു .പ്രതികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു . സൊസൈറ്റി പ്രസിഡന്റ് വി എസ് പ്രേം കുമാർ അദ്ധ്യക്ഷത വഹിച്ചു .സൊസൈറ്റി ഡയറക്ടർമാരായ സി എം ശിവ പ്രസാദ് ,നാസിം നാസർ ,ജയൻ പൊയ്യാറ ,ശാന്ത ആന്റണി ,എം അൽ ഡേവിസ് ,എം ലക്ഷ്മി കുട്ടി ,സീന ഹരിദാസ് ,കോൺഗ്രസ് നേതാക്കളായ ആർ എം താരിഖ് ,ഐ പി പ്രഭാകരൻ ,ബിന്ദു ശശികുമാർ ,എ കെ ശിഹാബ് ,കെ ബി വേണു ,കെ കെ വിപിൻ കുമാർ ,സംഘം സെക്രട്ടറി റെന്നി സെബാസ്റ്റ്യൻ ,അസി സെക്രട്ടറി യു വി കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി

Second Paragraph  Rugmini (working)