Madhavam header
Above Pot

വര്‍ഗീയ ഫാസിസ്റ്റുകളെ ഈ തെരഞ്ഞെടുപ്പോടെ ജനം തൂത്തെറിയും : പി കെ കുഞ്ഞാലികുട്ടി.

ചാവക്കാട് : രാജ്യം തകര്‍ക്കലല്ല ബി ജെ പി ഭരണകൂടം തകര്‍ത്ത ഇന്ത്യാ രാജ്യത്തിന്റെ രാജ്യ നിര്‍മ്മാണമാണ് ഇന്ത്യാമുന്നണിയുടെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി . കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുന്നയൂര്‍ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി എടക്കഴിയൂരില്‍ സംഘടിപ്പിച്ച പൊതു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്‌ദേഹം. ലോകത്ത് പ്രശംസ പിടിച്ചു പറ്റിയ യു പി എ സര്‍ക്കാറിന്റെ മന്‍മോഹന്‍ സിംഗിന്റെ ഭരണം തകര്‍ത്തെറിഞ്ഞാണ് വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം ബി ജെ പി അധികാരത്തിലേറിയത്.

Astrologer

ഇന്ത്യാരാജ്യത്തെ ബി ജെ പി ഭരണകൂടം തകര്‍ത്തു. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ രാഹുല്‍ ഗാന്ധി നേത്യത്വം നല്‍കുന്ന ഇന്ത്യാമുന്നണി അധികാരത്തിലേറും ഇതിന്റെ സൂചനകള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നു കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ഫാസിസ്റ്റുകളെ ഇന്ത്യയില്‍ ഈ തെരഞ്ഞെടുപ്പോടെ ജനം തൂത്തെറിയും. ദിവസവും വന്നു കൊണ്ടിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ സര്‍വെ ഫലങ്ങള്‍ ഇന്ത്യാ മുന്നണിക്കനുകൂലമായാണ് കുഞ്ഞാലികുട്ടി പറഞ്ഞു. ഇന്ത്യാമുന്നണി അധികാരത്തിലേറിയാല്‍ പൗരത്വബില്‍ അറബികടലില്‍ വലിച്ചെ റിയുമെന്ന് വ്യക്തമാക്കി. കേന്ദ്രത്തില്‍ഇന്ത്യ മുന്നണിയും , കേരളത്തില്‍ യു ഡി എഫും താമസിയാതെ അതികാരത്തിലെത്തും കേരളത്തിലെ മുഴുവന്‍ വികസനനേട്ടങ്ങളും യു ഡി എഫിന്റെ സംഭാവനകളാണ് കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണിക്ക് ഫുള്‍ കൈപൊക്കുന്നവരെയാണ് ആവശ്യം ഹാഫ് കൈപൊക്കുന്നവരെ ആവശ്യമില്ല.

മുസ്‌ലിം ലീഗിന്റെ കൊടി എവിടെ പിടിക്കണമെന്നും, എവിടെ കെട്ടണമെന്നും ലീഗ് നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും അറിയാം. കേരളം വിട്ടാല്‍ സിപിഎമ്മിന്റെ കൊടി കെട്ടാന്‍ കോണ്‍ഗ്രസിന്റെ കൊടികെട്ടിയ കാല്‍ വേണം. ഇവരാണ് ഇന്ത്യ ഭരിക്കാന്‍ പുറപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് നേതാക്കളായ സി എച്ച് റഷീദ്, ഒ അബ്ദുല്‍ റഹിമാന്‍ കുട്ടി, സി എ മുഹമ്മദ് റഷീദ്, പി എം അമ്മീര്‍, ആര്‍ വി അബ്ദുല്‍ റഹീം, ഇ പി ഖമറുദ്ധീന്‍, കെ എ ഹാറൂന്‍ റഷീദ്, എം വി ഹൈദ്രലി, ആര്‍ പി ബഷീര്‍, ഐ പി രാജേന്ദ്രന്‍, ടി കെ ഉസ്മാന്‍, പി വി ഉമ്മര്‍ കുഞ്ഞി, ഷാനവാസ് തിരുവത്ര, നബീല്‍ എന്‍ എം കെ, തുടങ്ങിയവർ സംസാരിച്ചു

Vadasheri Footer