Post Header (woking) vadesheri

വറതച്ഛന്റെ ശ്രാദ്ധത്തിന് പതിനായിരങ്ങൾ

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ ചുങ്കത്ത് പാറേക്കാട്ട് വറതച്ഛന്റെ 111-)oശ്രാദ്ധത്തിന് പതിനായിരങ്ങൾ പങ്കെടുത്തു . രാവിലെ 6 നും 7 നും ദിവ്യബലിക്ക് ശേഷം പത്തിന് അനുസ്മരണ ബലി, സന്ദേശം, കബറടത്തിൽ ഒപ്പീസ്, അന്നീദ എന്നിവയ്ക്ക് തൃശൂർ അതിരൂപത വൈസ് ചാൻസിലർ . ഫാ. ഷിജോ ചിരിയങ്കണ്ടത് മുഖ്യകാർമികത്വം വഹിച്ചു.

Ambiswami restaurant

ദിവ്യബലിക്ക് ശേഷം വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ നേർച്ചസദ്യ ആശിർവാദകർമ്മം നിർവഹിച്ചു കുട്ടികൾക്കുള്ള ചോറൂണ് കർമ്മം അസിസ്റ്റന്റ് വികാരി ഫാ.തോമസ് ഊക്കൻ നിർവഹിച്ചു. ഇരുപതിനായിരം പേർക്കുള്ള സദ്യയാണ് ഒരുക്കിയത്. ഭക്ഷണ പേക്കറ്റും അരി,അവൽ, ശ്രാദ്ധാ മധുരം പാക്കറ്റുകളും ഒരുക്കിയിരുന്നു.

വറതച്ഛൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 25 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ഒരുക്കിയ ത്. പ്രസ്തുത ചടങ്ങുകൾക്ക് വികാരിയ ഫാ. ഷാജി കൊച്ചുപുരക്കൽ, അസിസ്റ്റന്റ് വികാരി ഫാ.തോമസ്
ഊക്കൻ, ജനറൽ കൺവീനർ പോളി കെ.പി, ട്രസ്റ്റിമാരായ ബാബു വി.കെ,സെബി താണിക്കൽ, ഡേവിസ് സി. കെ, വിജു ലാസർ, പോൾസൺ എം.കെ, വിൻസന്റ് സി.കെ, പോൾ അന്തിക്കാട്ട്, ട്രസ്റ്റ് സെക്രട്ടറി രാജേഷ് ജാക്ക്,പി.ആർ.ഒ. ജോബ് സി. ആഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

Second Paragraph  Rugmini (working)