Post Header (woking) vadesheri

വറതച്ചന്റെ ശ്രാദ്ധാചരണത്തിന് വിശ്വാസികളുടെ വൻതിരക്ക്

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ പുണ്യശ്ലോകനായ വറതച്ചന്റെ നൂറ്റി ഒമ്പതാം ശ്രാദ്ധ ദിനാചരണത്തിന് ആയിരങ്ങളെത്തി.
രാവിലെ 10 മണിക്ക് ആഘോഷമായ ദിവ്യബലി, കബറിടത്തിൽ ഒപ്പീസ്, അന്നീദ എന്നീ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപതാ ചാൻസലർ റവ.ഫാ.ഡോ. ഡൊമിനിക് തലക്കോടൻ മുഖ്യ കാർമ്മികത്വം വഹിച്ചു.

Ambiswami restaurant

ശ്രാദ്ധസദ്യ ആശീർവ്വാദം, വികാരി ഫാ.ജോയ് കൊള്ളന്നൂർ നിർവഹിച്ചു. കുട്ടികൾക്കുള്ള ചോറൂണിന് അസി.വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ നേതൃത്വം നൽകി. കോട്ടപ്പടി പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ 29 കുടുംബ കൂട്ടായ്മകളിലെയും നിർദ്ധന ർക്ക് 5000 രൂപ വീതം സാമ്പത്തിക സഹായം നൽകി. പരിസര പ്രദേശങ്ങളിലെ 13 ആശുപത്രികളിലെ എല്ലാ വൃക്കരോഗികൾക്കും സൗജന്യമായി ഡയാലിസിസ് നടത്തി.

Second Paragraph  Rugmini (working)

ചടങ്ങുകൾക്ക് എൻ എം കൊച്ചപ്പൻ (ജന.കൺവീനർ ), കൈക്കാരൻമാരായ സെബാസ്റ്റ്യൻ എം ജെ , ബേബി ജോൺ ചുങ്കത്ത് , ജി ജോ ജോർജ് , സെക്രട്ടറി ബാബു വർഗീസ്, പി ആർ ഒ ജോബ് സി. ആൻഡ്രൂസ്, കൺവീനർമാരായ ഡേവിഡ് വിൽസൺ, ഡൈസൺ പഴുന്നാന , സണ്ണി കൊട്ടേക്കാലി, ജോബി വാഴപിള്ളി, വി.ആർ. ജോസ്, ജോർജ് മണ്ടും പാൽ വി.വി. ലാസർ , ജോസി പുത്തൂർ, ജോൺ പോൾ പൊറത്തു ർ, എന്നിവർ നേതൃത്വം നൽകി.