Post Header (woking) vadesheri

വന്യമൃഗാക്രമണം തടയാൻ കഴിയാത്ത വനം മന്ത്രി രാജി വെക്കണം

Above Post Pazhidam (working)

ഗുരുവായൂർ: മനുഷ്യജീവൻ എടുക്കുന്ന വന്യമൃഗാക്രമണം തടയാൻ കഴിയാത്ത കഴിവുകെട്ട ഇടതുപക്ഷ സർക്കാരിൽ ഒന്നും ചെയ്യാനാവാത്ത നിർഗുണനായ വനവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഗുരുവായൂർ നിയോജകമണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പന്തം കുളത്തി പ്രകടനവും വനമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു.

Ambiswami restaurant

പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറി എം എഫ് ജോയ് ഉദ്ഘാടനം ചെയ്തു ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ മുഖ്യപ്രഭാഷണം നടത്തി നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം മൊയ്നു ഒരുമനയൂർ, ജില്ലാ സെക്രട്ടറി സി അബ്ദുൽ മജീദ് മറ്റു ഭാരവാഹികളായ എം എൽ ജോസഫ് അബ്ദുൽ വഹാബ് രാധാകൃഷ്ണൻ പുന്നയൂർ പ്രിയ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു

വിവിധ മണ്ഡലം പ്രസിഡണ്ട് മാരായ സദാനന്ദൻ താമരശ്ശേരി ഇ വി ജോയ് അബൂബക്കർ കടപ്പുറം ധർമ്മപാലൻ മാത്രം കോട്ട് അബു വടക്കേക്കാട്, അബ്ദുൽ സലാം ചാവക്കാട് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Second Paragraph  Rugmini (working)