ചാവക്കാട് വനിത ഹെല്‍ത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് ; നഗരസഭ നിര്‍മ്മിച്ച വനിത ഹെല്‍ത്ത് ക്ലബ് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക് , സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, മുഹമ്മദ് അന്‍വര്‍ എ.വി, പ്രസന്ന രണദിവെ, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.സത്താര്‍, എം.ആര്‍.രാധാകൃഷ്ണന്‍,, ജീവനക്കാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥന്‍, എന്നിവര്‍ സംസാരിച്ചു.

Vadasheri

Astrologer

മുതുവട്ടൂര്‍ ലൈബ്രറി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം 10, 23,554 രൂപ ചിലവഴിച്ചാണ് ഹെല്‍ത്ത് ക്ലബ്ബിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം രൂപ ചിലവഴിച്ച് വ്യായാമ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വനിതാ പരിശീലകയേയും നിയമിച്ചിട്ടുണ്ട്. അഡ്മിഷന്‍ ഫീസ് 100 രൂപയും പ്രതിമാസ ഫീസ് 200 രൂപയുമാണ്

Astrologer