Header 1 vadesheri (working)

വനം കൊള്ള, ഗുരുവായൂരില്‍ ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി .

Above Post Pazhidam (working)

ഗുരുവായൂര്‍: വനം കൊള്ളക്കെതിരെ ഗുരുവായൂരില്‍ വിവിധസ്ഥലങ്ങില്‍ ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി .ഗുരുവായൂര്‍ നഗരസഭ കാര്യാലയത്തിന്റെ മുന്നില്‍ നടന്ന ധര്‍ണ്ണ ബി.ജെ.പി ജില്ല വൈസ് പ്രസിഡണ്ട് ദയാനന്ദന്‍ മാമ്പുള്ളി ഉത്ഘാടനം ചെയ്തു. മനീഷ് കുളങ്ങര അദ്ധ്യത വഹിച്ചു. അനില്‍ മഞ്ചറമ്പത്ത്, സുഭാഷ് മണ്ണാരത്ത്, പ്രബീഷ് തിരുവെങ്കിടം, ദീപ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

First Paragraph Rugmini Regency (working)

തൈക്കാട് വില്ലേജ് ഓഫീസിന്റെ മുന്നില്‍ നടന്ന ധര്‍ണ്ണ സുഭാഷ് മണ്ണാരത്തും, മമ്മിയൂര്‍ ജംഗ്ഷനില്‍നടന്ന ധര്‍ണ്ണ ടി.വി.വാസുദേവന്‍ മാസ്റ്ററും, പഴയ ബി.എസ്.എന്‍.എല്‍ ജംഗ്ഷനില്‍ നടന്ന ധര്‍ണ്ണ ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരി നാരായണനും, പടിഞ്ഞാറെ നടയില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ അനില്‍ മഞ്ചറമ്പത്തും ഉത്ഘാടനം ചെയ്തു.

Second Paragraph  Amabdi Hadicrafts (working)