Header 1 vadesheri (working)

വനനിയമ ഭേദഗതി,കർഷക കോൺഗ്രസ്‌ പ്രതിഷേധ സമരം.

Above Post Pazhidam (working)

ഗുരുവായൂർ : വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകരെയും സാധാരണ ജനങ്ങളെയും വീണ്ടും ദുരിതത്തിൽ ആക്കി കൊണ്ടുള്ള കേരള സർക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബില്ലിനെതിരെ കർഷക കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു..

First Paragraph Rugmini Regency (working)

നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അധ്യക്ഷനായ പ്രതിഷേധ പരിപാടി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം എഫ് ജോയ് ആമുഖപ്രഭാഷണം നടത്തി.

യുഡിഎഫ് കൺവീനർ കെ വി ഷാനവാസ്,ചാവക്കാട് മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ വി സത്താർ, കർഷക കോൺഗ്രസ് നേതാക്കളായ മൊയ്നു ഒരുമനയൂർ., അബ്ദുൽ മജീദ്, എം എൽ ജോസഫ് കോൺഗ്രസ് നേതാക്കളായ ഇബ്രാഹിം , കെ വി യൂസഫലി, നളിനാക്ഷൻ,ബാലൻ വാറനാട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)

കർഷ കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹികളായ അബ്ദുൽസലാം,ധർമ്മപാലൻ പുന്നയൂർ .,ഇ വി ജോയ്,സദാനന്ദൻ താമരശ്ശേരി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകിl