Above Pot

വള്ളത്തോൾ ജയന്തിയും കലാമണ്ഡലം വാർഷികാഘോഷവും 8, 9 തിയ്യതികളിൽ

തൃശൂർ : വള്ളത്തോൾ ജയന്തിയും മുകുന്ദരാജ അനുസ്മരണവും കേരള കലാമണ്ഡലം വാർഷികാഘോഷവും നവംബർ 8, 9 തീയതികളിൽ. നവംബർ 8ന് കലാമണ്ഡലം കൂത്തമ്പലത്തിൽ രാവിലെ 9.30ന് നടക്കുന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുക.

First Paragraph  728-90

Second Paragraph (saravana bhavan

10 മണിക്ക് കലാമണ്ഡലം അച്യുതാനന്ദനും സംഘവും അവതരിപ്പിക്കുന്ന മിഴാവിൽ പഞ്ചാരിമേളം, 11ന് കരിവെള്ളൂർ രത്നകുമാറിന്റെ ശീതങ്കൻ തുള്ളൽ, വൈകീട്ട് 3ന് വാദ്യരത്നം രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 4.30ന് മണക്കുളം മുകുന്ദരാജ അനുസ്മരണ സമ്മേളനം, 6 മണിക്ക് തുള്ളൽ നവകം, രാത്രി 7 മണി മുതൽ നൃത്ത പരിപാടികൾ, 8.30ന് കൂടിയാട്ടം തുടങ്ങി നിരവധി പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്.


നവംബർ 9ന് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന, വള്ളത്തോൾ അനുസ്മരണവും കവി സമ്മേളനവും, പഞ്ചമദ്ദള കേളി എന്നിവയുമുണ്ട്. വൈകീട്ട് 5 മണിക്ക് ചേരുന്ന വാർഷിക സമ്മേളനത്തിൽ കലാമണ്ഡലം വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകൾ കെടിഡിസി ചെയർമാൻ പി കെ ശശി സമ്മാനിക്കും. കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ക്ഷേമാവതി, ആലങ്കോട് ലീലാകൃഷ്ണൻ, വൈസ് ചാൻസിലർ ഡോ.ടി കെ നാരായണൻ, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ഡോ.എൻ ആർ ഗ്രാമപ്രകാശ്, ടി കെ വാസു, കലാമണ്ഡലം പ്രഭാകരൻ, കെ രവീന്ദ്രനാഥ്, ഉഷ നങ്ങ്യാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, അക്കാദമിക് കോർഡിനേറ്റർ കലാമണ്ഡലം വി അച്യുതാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സംഗീത കച്ചേരി, വാദ്യസമന്വയം, കഥകളി എന്നിവ അരങ്ങേറും.