ഗുരുവായൂര്‍ നഗരസഭ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് തുടക്കമായി
ഗുരുവായൂർ : നവ കേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍ നിര്‍വ്വഹിച്ചു.
ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍ നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു