വളപട്ടണം ഐസിസ് റിക്രൂട്ട്‌മെന്റ് കേസിലെ മൂന്ന് പ്രതികൾക്കും ഏഴ് വർഷം തടവ്.
കൊച്ചി : വളപട്ടണം ഐസിസ് റിക്രൂട്ട്‌മെന്റ് കേസിലെ മൂന്ന് പ്രതികൾക്കും തടവ് ശിക്ഷയും പിഴയും വിധിച്ച് കൊച്ചി എൻ.ഐ.എ കോടതി. ഒന്നാംപ്രതി ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിലാജ്, അഞ്ചാം പ്രതി ചിറക്കര യൂസഫ് എന്നിവർക്ക് ഏഴ് വർഷം തടവും 50000 രൂപ പിഴയുമാണ് വിധിച്ചത്.
രണ്ടാം പ്രതി വളപട്ടണം സ്വദേശി കെ.വി. അബ്‌ദുൾ റസാഖിന് ആറുവർഷം തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ആസൂത്രണം,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.
ഐസിസിന് വേണ്ടി വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു എന്നാണ് കേസ്.. വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എ അന്വേഷിക്കുകയായിരുന്നു. കേസിലെ മൂന്നു പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയാക്കിയത്. . 2019ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ 53 സാക്ഷികളെ വിസ്തരിച്ചിരുന്നു.
</div>