Header 1 = sarovaram
Above Pot

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഫ്യൂസ് ഊരി ഉപഭോക്തൃ കോടതി

തൃശൂർ : കുടിശ്ശിക ആരോപിച്ച്, കാർഷിക വൈദ്യുതി കണക്ഷൻ നോട്ടീസ് നല്കാതെ വിച്ഛേദിക്കുകയും, സംഖ്യ അടച്ചിട്ടും കണക്ഷൻ പുനസ്ഥാപിച്ചുനല്കാതിരിക്കുകയും ചെയ്തതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം തമ്പാൻ കടവ് സ്വദേശി കറുകപ്പറമ്പിൽ വീട്ടിൽ രാംദാസ്.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് വൈദ്യുതി ബോർഡിൻ്റെ തളിക്കുളത്തെ അസിസ്റ്റൻറ് എഞ്ചിനീയർ, വലപ്പാട്ടെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊടുങ്ങല്ലൂർ പുല്ലൂറ്റുള്ള എക്സിക്യൂട്ടിവ് എഞ്ചിനീയർ, തിരുവനന്തപുരത്തെ സെക്രട്ടറി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.

Astrologer

രാംദാസ് തെങ്ങ് കൃഷി നടത്തി വരുന്ന കർഷകനാണ് . രാംദാസിൻ്റെ ഇലക്ട്രിസിറ്റി കണക്ഷൻ കാർഷികാവശ്യത്തിനായതുകൊണ്ട് ബിൽ അടക്കുന്നതിൽനിന്നും സർക്കാർ ഒഴിവാക്കിയിരുന്നു.എന്നാൽ ഇലക്ട്രിസിറ്റി ചാർജ് അടച്ചില്ല എന്ന് പറഞ്ഞ് ക ണക്ഷൻ ഇലക്ട്രിസിറ്റിബോർഡ് വിച്ഛേദിച്ചു. നിവൃത്തിയില്ലാതെ സംഖ്യ അടച്ചെങ്കിലും വ്യത്യസ്തമായ കാരണങ്ങൾ ഉന്നയിച്ച് കണക്ഷൻ പുനസ്ഥാപിച്ചു നൽകാതിരിക്കുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്‌. ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കണക്ഷൻ പുനസ്ഥാപിച്ചു നൽകി .

പതിനഞ്ച് ദിവസത്തെ നോട്ടീസ് നല്കാതെ കുടിശ്ശികയാരോപിച്ച് വൈദ്യുതി വിച്ഛേദിച്ച നടപടിയും ആരോപിച്ച കുടിശ്ശിക അടച്ചിട്ടും കണക്ഷൻ പുനസ്ഥാപിച്ചുനൽകാതിരുന്ന നടപടിയും ഗുരുതരമായ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. കർഷകൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് നിരീക്ഷിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 2,50,000 രൂപയും ചിലവിലേക്ക് 20,000 രൂപയും അടക്കം മൊത്തം 2,70,000 രൂപ ഹർജിതിയ്യതി മുതൽ 9 % പലിശ സഹിതം നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Vadasheri Footer