Post Header (woking) vadesheri

വൈദ്യുതി നിരക്ക് വർധന, കോൺഗ്രസ്‌ പ്രതിഷേധം

Above Post Pazhidam (working)

ഗുരുവായൂർ : – പിണറായി സർക്കാറിന്റെ ജനദ്രോഹ വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമരം നടത്തി.  കൈരളി ജംഗ്ഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി പടിഞ്ഞാറെ നടയിൽ സമാപിച്ച സമരം ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു.

Ambiswami restaurant

മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി. നേതാക്കളായ ബാലൻ വാറണാട്ട്, സി.എസ്.സൂരജ് .പി.ഐ ലാസർ ,രേണുകാ ശങ്കർ , ശിവൻ പാലിയത്ത്, ഷൈലജ ദേവൻ, സി.ജെ. റെയ്മണ്ട് .വി.എസ് നവനീത്, പ്രിയാ രാജേന്ദ്രൻ , വി.എ.സുബൈർ, രാജലക്ഷ്മി. ഏ.കെ.ഷൈമിൽ , മാധവൻകുട്ടികോങ്ങാശ്ശേരി,പി.എൻ പെരുമാൾ, ജോയൽ കാരക്കാട്, സ്റ്റീഫൻജോസ്, ടി.വി.കൃഷ്ണദാസ്,ബഷീർ മാണിക്യത്ത്പ്പടി എന്നിവർ നേതൃത്വം നൽകി