Header 1 = sarovaram
Above Pot

ഗുരുവായൂർ ഉത്സവം:വൈദ്യുതാലങ്കാര ബോധവൽക്കരണ ക്ലാസ് നാളെ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവ ഭാഗമായി വൈദ്യുതാലങ്കാര പ്രവൃത്തികൾ നടത്തുന്ന വിവിധ സംഘടനകൾ / സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവർ പങ്കെടുക്കുന്ന അവലോകന യോഗം നാളെ ( ഫെബ്രുവരി 8, വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 2.30 ന് ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ചേരും.

Astrologer

വൈദ്യുതാലങ്കാരപ്രവൃത്തികൾ നിർവ്വഹിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസും യോഗത്തിലുണ്ടാകും. വൈദ്യുതാലങ്കാരപ്രവൃത്തികൾ നടത്തുന്ന ഏവരുടെയും സാന്നിധ്യം ദേവസ്വം അഭ്യർത്ഥിച്ചു

Vadasheri Footer