Above Pot

പത്ത് കോടി രൂപ ചിലവിൽ ചാവക്കാട് വെഡിങ് ഡെസ്റ്റിനേഷൻ സെന്റർ വരുന്നു

ചാവക്കാട്: ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ സ്ഥാപിക്കാനായി 10 കോടി രൂപ വകയിരുത്തി ചാവക്കാട് നഗര സഭ ബജറ്റ് . മിനി വാഗമൺ എന്നറിയപ്പെടുന്ന പുത്തൻ കടപ്പുറം ബീച്ചിൽ 24 ആം വാർഡിലാണ് വിവാഹ ചടങ്ങുകൾ നടത്താൻ കഴിയുന്നവിധത്തിൽ ഉള്ള വെഡിങ്ങ് സെന്റർ സ്ഥാപിക്കാൻ ഒരുങ്ങുന്നത് . വിവാഹിതരായവർ ഫോട്ടോ ഷൂട്ടിനായി തിരഞ്ഞെടുക്കുന്ന പ്രദേശമാണ് ഇവിടെ . സംസ്ഥാന ടൂറിസം ഡിപ്പാർട്മെന്റിന്റെ സഹായത്തോടു കൂടിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്


വയോജനങ്ങൾക്കായി വയോജന സൗഹൃദ ഹാപ്പിനസ് പാർക്ക് വഞ്ചിക്കടവിൽ ഫ്‌ളോട്ടിങ് റസ്റ്ററന്റ് തുടങ്ങിയവയും ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട് 1,06,36,93,156 രൂപ വരവും 1,02,69,77,708രൂപ ചിലവും 3,67,15,448 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് വൈസ് ചെയർ മാൻ കെ കെ മുബാറക് അവതരിപ്പിച്ചത് . നഗര സഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു

Vadasheri Footer