Madhavam header
Above Pot

ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു

ഗുരുവായൂർ : ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു . പുലർച്ചെ യാണ് ഗുരുവായുർ മമ്മിയൂർ റോഡിൽ മുള്ളൻ പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത് .രാവിലെ നടക്കാൻ ഇറങ്ങിയവരാണ് ഉദ്ദേശം 10 കിലോ തൂക്കം തോന്നിക്കുന്ന മുള്ളൻ പന്നിയുടെ ജഡം പ്ലാറ്റിനം പഞ്ചരത്ന ഫ്ളാറ്റിന് സമീപം കണ്ടെത്തിയത് . കഴിഞ്ഞ കുറച്ചു ദിവസമായി ശ്രീകൃഷ്ണ സ്‌കൂളിന് സമീപമുള്ള വീടുകളിൽ ഉള്ളവർ .മുള്ളൻ പന്നിയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടിരുന്നു എന്ന് പറയുന്നു . വനം വകുപ്പ് ജീവനക്കാർ എത്തി മേൽനടപടികൾ സ്വീകരിച്ചു

Vadasheri Footer