Above Pot

വാഗമണിൽ തൂക്കുപാലം പൊട്ടിവീണ് 13 പേർക്ക് പരിക്കേറ്റു

തൊടുപുഴ: വാഗമൺ കോലാഹലമേട്ടിലെ ടൂറിസം മേഖലയിലെ തൂക്കുപാലം പൊട്ടിവീണ് 13 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഈരാറ്റുപേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിധിയിലധികം ആളുകൾ തൂക്കുപാലത്തിൽ കയറിയതാണ് അപകടകാരണം. പരിക്കേറ്റവരിൽ ഒരു കന്യാസ്ത്രിയുടെ നില ഗുരുതരമാണ്. കയർകൊണ്ട് നിർമ്മിച്ച തൂക്കുപാലം ഒരാഴ്ച മുമ്പാണ് ഉദ്ഘാടനം ചെയ്തത്. അങ്കമാലി ചുള്ളി സെന്റ് ജോർജ് പള്ളിയിൽ നിന്നെത്തിയ 25 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വൈദികനും കന്യാസ്ത്രീകളും സൺഡേ സ്കൂൾ അദ്ധ്യാപകരുമാണ് സംഘത്തിലുണ്ടായത്.

ഒരാഴ്ച മുമ്പ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് പാലം ഉദ്ഘാടനം ചെയ്തത്. സാഹസിക ടൂറിസത്തിന്റെ ഭാഗമയി ടൂറിസം പ്രമോഷൻ കൗൺസിലാണ് പാലം നിർമ്മിച്ചത്. കയർകൊണ്ട് നിർമ്മിച്ച പാലത്തിലേക്ക് കൂടുതൽ ആളുകൾ കയറിയതിനെ തുടർന്ന് ഒരു ഭാഗത്ത് നിന്ന് കെട്ടഴിയുകയായിരുന്നു. അതേസമയം, യാതൊരു സുരക്ഷ സംവിധാനവും ഒരുക്കാതെയാണ് തൂക്കുപാലം ആംരഭിച്ചതെന്ന ആക്ഷേപം ഉയർന്നുവരുന്നുണ്ട്.

First Paragraph  728-90