Header 1 vadesheri (working)

ദേവസ്വം വാദ്യ കലാ വിദ്യാലയത്തിന് കലാശാലയായി മാറാനുള്ള സാധ്യതയുണ്ട് : ഡോ വി കെ വിജയൻ

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. മൂന്നു വർഷ കലാപഠനം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി. തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലായിരുന്നു വാർഷികാഘോഷം. രാവിലെ 9 മണിക്ക് വാദ്യവിദ്യാലയം വിദ്യാർത്ഥികളുടെ നാഗസ്വര കച്ചേരിയോടെയായിരുന്നു തുടക്കം.വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.

First Paragraph Rugmini Regency (working)


വാദ്യകലാ വിദ്യാലയത്തിന് വളരെ സ്തുത്യർഹമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. തുടക്കകാലത്ത് ആദ്യം മൂന്ന് വാദ്യകലാ വിഭാഗങ്ങളിലായിരുന്നു കലാപഠനം . ഇപ്പോഴിത് 9 വിഭാഗങ്ങളായി. വാദ്യകലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ ദേവസ്വം വാദ്യകലാ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വാദ്യകലാ വിദ്യാലയംവലിയ കലാശാലയായി മാറാനുള്ള സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ ‘ അധ്യക്ഷനായി. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ശിവദാസൻ ടി.വി. റിപ്പോർട്ട് അവതരിപ്പിച്ചു.തവിൽ വിദ്വാൻ ആലപ്പുഴ എസ് വിജയകുമാർ മുഖ്യാതിഥിയായിരുന്നു. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ
വിതരണം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവ വിജയികളെ ദേവസ്വം വേദിക് & കൾച്ചറൽ റിസർച്ച് സെൻ്റർ ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി അനുമോദിച്ചു. മികച്ച നാഗസ്വര വിദ്യാർത്ഥിക്കും തവിൽ വിദ്യാർത്ഥിക്കും ചടങ്ങിൽ എൻഡോവ്മെൻറ്പുരസ്കാരങ്ങൾ നൽകി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ആശംസ നേർന്നു. തവിൽ അധ്യാപകൻ രഞ്ചിത്ത് ആർ സ്വാഗതവും പിടിഎ പ്രസിഡൻ്റ് ബാഹുലേയൻ കെ. നന്ദിയും രേഖപ്പെടുത്തി.