Post Header (woking) vadesheri

ദേവസ്വം വാദ്യകലാ വിദ്യാലയം സെമിനാർ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണ ജൂബിലി ആഘോഷ ഭാഗമായി സെമിനാർ നടത്തി. ക്ഷേത്ര വാദ്യകലകൾ എന്ന വിഷയത്തില്‍ വാദ്യകലാ വിദ്യാലയ ത്തില്‍ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.

Arya bhavan inner

ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു.  ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ . എം. നളിൻ ബാബു, വൈദിക – പഠന കേന്ദ്രത്തിലെ അധ്യാപകരായ അരുണ്‍ എം. എന്‍., ഡോ. ഗീതു എസ്. നാഥ് എന്നിവര്‍ സന്നിഹിതരായി. മദ്ദള വിദ്വാന്‍ ശ്രീ. കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍ ക്ഷേത്രകലകളുടെ വളര്‍ച്ചയും വികാസവും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.

Second Paragraph  Sarovaram(working)


തവില്‍ വിദ്വാന്‍  ആലപ്പുഴ എസ്. വിജയകുമാര്‍ സമൂഹിക ഉന്നമനത്തിന് വാദ്യകലകളുടെ സംഭാവന എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. വാദ്യങ്ങളുടെ പ്രത്യേകതകള്‍, ഓരോ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി യുള്ള വാദ്യങ്ങളുടെ സവിശേഷതകള്‍ മുതലായവ അദ്ദേഹം വിശദീകരിച്ചു. പ്രബന്ധാവതരണത്തിന് ശേഷം വിഷയാധിഷ്ഠിതമായ ചര്‍ച്ചയും ഉണ്ടായി. വാദ്യകലാ വിദ്യാലയം വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപകരും സെമിനാറിൽ സന്നിഹിതരായി.

Third paragraph Saravan bhavan