header 4

വധശ്രമ കേസില്‍ നാലര വര്‍ഷം തടവും പിഴയും

ചാവക്കാട്: വധശ്രമകേസില്‍ പ്രതിക്ക് നാലര വര്‍ഷം തടവും 26,000 രൂപ പിഴയും ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. വലപ്പാട് കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം പന്നിപുള്ളത്ത് സുധീഷി(45)നെയാണ് കോടതി ശിക്ഷിച്ചത്. കഴിമ്പ്രത്തുള്ള പൊച്ചാറവള്ളിപറമ്പില്‍ രാഘവന്റെ മകന്‍ ഹരിദാസി(53)നെ മര്‍ദ്ദിച്ച കേസിലാണ് ശിക്ഷ. 2017 മെയ് ഏഴിനാണ് ് കേസിനാസ്പദമായ സംഭവം.

Astrologer

ഹരിദാസിന്റെ പറമ്പിലൂടെ സുധീഷിന് വഴി കൊടുക്കാത്തതിലുള്ള വിരോധത്തില്‍ മനയത്ത് അമ്പലത്തിന് സമീപം രാത്രി എട്ടിന് സുധീഷ് ടോര്‍ച്ചു കൊണ്ട് ഹരിദാസിന്റെ തലയില്‍ അടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. പരിക്കേറ്റു നിലത്ത് വീണ ഹരിദാസിനെ ഉടനെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിഴസംഖ്യ മുഴുവന്‍ പരിക്കേറ്റ ഹരിദാസിന് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.ആര്‍. രജിത് കുമാര്‍, അഡ്വ. സിജു മുട്ടത്ത് എന്നിവര്‍ ഹാജരായി.